The Kochupally Devalayam is named as Saint Antony’s Shrine, which was evangelized in 1784 by Belgium missionaries. With the prayers of Saint Antony, you will get the cure and relief from all your deficiencies.
1780 കളില്‍ സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിതമായ കമുകിന്‍കോട് പ്രദേശത്ത് ഒരു ആരാധനാലയം സ്ഥാപിതമായി.തമിഴ്നാട്ടിലെ വെങ്ങോട് പള്ളി വികാരി ആയിരുന്ന ബെല്‍ജിയം മിഷനറിയാണ് ഇവിടെ സുവിശേഷ ദൗത്യവുമായി ആദ്യമെത്തിയത്.ആ ഐതിഹ്യം ഇങ്ങനെ. വേങ്ങോട് വൈദികന്‍ സവാരിക്ക് കുതിരയാണ് ഉപയോഗിച്ചിരുന്നത്.ഒരുനാള്‍ സുവിശേഷ പ്രചാരണത്തിന് കുതിരപുറത്തെത്തിയ വൈദീകന്‍റെ കുതിര ഇവിടെ നായര്‍ സമുദായം വക പുരയിടത്തില്‍ എത്തിയപ്പോള്‍ അനങ്ങാതെ നിലയുറപ്പിച്ചു.ആ സ്ഥലത്ത് വി.അന്തോണീസിന്‍റെ പേരില്‍ പള്ളി സ്ഥാപിക്കാനകുമോന്നായി പുരോഹിതന്‍റെ അന്വേഷണം.അതിന് ഉടമസ്ഥന്‍ 5 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായത്രെ.അങ്ങനെ 1785-ല്‍ അവിടെ ചെറിയ ദേവാലയം ഉയര്‍ന്നു വന്നു.അതാണ് ഇന്നു കാണുന്ന കുരിശടിയുടെ ചരിത്രം.കിഴക്ക് ദര്‍ശനമായി പച്ച മണ്ണ് ചവിട്ടിപ്പുതച്ചു മിനുസപ്പെടുത്തി ഓലമേഞ്ഞ ആ പഴയ ആരാധനാലയത്തിന് ഒരു അമ്പലത്തിന്‍റെ മട്ടാണുണ്ടായിരുന്നത്.
അന്ന് കൊച്ചുപള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന മരത്തില്‍ കടഞ്ഞെടുത്ത വി.അന്തോനീസിന്‍റെ തിരുസ്വരൂപമാണ് ഇന്നും ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന പ്രതിഷ്ഠ.സുവിശേഷം അറിയാനും ആരാധനയില്‍ പങ്കെടുക്കാനും തടിച്ചുകൂടിയ വിശ്വാസികളുടെ ബാഹുല്യം ഇന്നു കാണുന്ന വലിയ പളളി സ്ഥാപിക്കാന്‍ നിമിത്തമായത്.1910-ല്‍ ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി വലിയപളളി സ്ഥാപിതമായെങ്കിലും ചൊവ്വാഴ്ചകളില്‍ നാനജാതി മതസ്ഥര്‍ കൊച്ചുപളളി കുരുശടിയില്‍ ആരാധന നടത്തി വരുന്നു.
വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തില്‍ പുരോഗമിച്ചു……….. സന്താനരഹിതര്‍ സന്താന ഭാഗ്യരായി………………അശരണര്‍ ശരണരായി ……………………. കളവു വസ്തുകള്‍ തിരികെ കിട്ടിയവര്‍ സന്തുഷ്ടരായി.അങ്ങനെ എല്ലാം എല്ലാമായി വിശുദ്ധന്‍റെ മാധ്യസ്ഥം എല്ലാവര്‍ക്കും പ്രത്യാശയായി.സ്നേഹസാന്ത്വനമായി ഇന്നും പരിലസിക്കുന്നു…………
Nothing is impossible with the blessings of St’ Antony.We invite everyone to kochupally devalayam and Saint Antony’s Church Kamukincode to get cure from all your pains.
Saint Anthony of Padua is popularly invoked today by those who have trouble finding lost objects, he was known in his own day as the “Hammer of Heretics” due to the powerful witness of his life and preaching.
Many people have got miraculous blessings from Saint Antony, as they got jobs, home, partners, kids, wealth and mostly the peace of mind from this lovely land of Kamukincode.
Saint Antony’s Church is recognized as the kochu Padua of South India. Kochupally Devalayam at kamukincode is one of the best pilgrim center of Saint Antony in Trivandrum, Kerala.
“Commit to the LORD whatever you do, and your plans will succeed.” Proverbs 16:3